Tuesday, August 31, 2010

വോഡഫോണ്‍ ബോറന്‍സ്റ്റാര്‍ സീസണ്‍ ബോര്‍

ഒരു മനുഷ്യന്‌ എത്രത്തോളം ബോറനാകാന്‍ പറ്റും....
അതിനൊരളവുകോലുണ്ടോ....
ഇല്ലെന്നാരുന്നു ചിന്തേങ്കില്‌ മാറ്റിയെഴുതേണ്ടി വരും...
പരമ ബോറന്‍, അറു ബോറന്‍, പൊട്ടന്‍, വൃത്തികെട്ടവന്‍, കൂതറ, മണുക്കൂസന്‍...സത്യത്തില്‍ അമ്മച്യാണേ വായില്‍ നല്ലതൊന്നും വരുന്നില്ല...

നടന്‍ ജഗദീഷിനേക്കാലും ബോറനായ ഒരാളെ ഈ ലോകത്ത് കാണാന്‍ കിട്ടുമെങ്കില്‍ ഒരെണ്ണത്തിനെ എനിക്ക് വേണം...വളര്‍ത്താനാ....

പണ്ടെപ്പൊഴോ സിദ്ധിക് ലാലിന്റെ തേങ്ങ വീണ് മുയലു ചത്തേന്റ ബലത്തില്‍ ഈ കോമാളി വര്‍ഷങ്ങള്‍ കുറെയായ് കാട്ടി കൂട്ടുന്ന ഐറ്റങ്ങള്‍ക്ക് ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കണം...

തൊണ്ട കീറി നിലവിളിച്ചാല്‍ , കിട്ടുന്നതെന്തും ഓവറാക്കിയാല്‍ തമാശയാവൂന്ന് ഈ പുല്ലാണ്ടിയ്ക്കാരാ പറഞ്ഞു കൊടുത്തേ...

കുറെ അണ്ണന്മാരെ പോക്കറ്റിലാക്കി വച്ചിട്ടുള്ളതു കൊണ്ട് മലയാളത്തിലിറങ്ങുന്ന ഒട്ടു മിക്ക ബോറന്‍ പടങ്ങളിലും തലകാണിച്ച് അറുബോറാക്കാന്‍ സാറെന്തായാലും നന്നായി ശ്രദ്ധിക്കുന്നുണ്ട്......

ഈ പന്നിയെ പേടിച്ച് ടിവി പോലും ഓണ്‍ ചെയ്യാന്‍ പറ്റില്ലാന്നായിരിക്കുന്നെന്നേ....മ..മാ.....അല്ലെല്‍ വേണ്ട അവന്റെ അമ്മായി അമ്മേടെ കോട്ടുമിട്ട് നിലവിളിച്ചൊണ്ടുള്ള അവന്റെ തമാശ സഹിക്കുന്നോര്‍ക്ക് സമാധാനത്തിന്റെ നോബല്‍ സമ്മാനം കൊടുക്കണം...

ഇതിനെയൊക്കെ വല്ല ടെററിസ്റ്റുകള്‍ടെയോ മാവോയിസ്റ്റ്കള്‍ടെയോ കൂടെ കൊണ്ടാക്കി കൊടുക്കണം...ലവന്മാരുടെ ആപ്പീസും പൂട്ടി താക്കോലും മേടിച്ചോണ്ട് വന്നോളും....


ഒളിച്ചു നടക്കുവാരുന്നു ഞാന്‍ കുറെ നാള്‍ ഈ ഐറ്റത്തിനെ...
പക്ഷേ കൊണ്ടേ പോകൂ എന്നു വച്ചാലെന്തോ ചെയ്യും...
ഈ ശനിയാഴ്ച ഒരു ഫ്രണ്ടിനെ കെട്ടിച്ചു വിട്ടിട്ട് കല്പറ്റയില്‍ നിന്ന് ഒരു പുലിക്കുട്ടി വണ്ടീല്‍ കേറി തുരുവന്തോരത്തിന്‌..ബസ്സില്‍ ദേ ഈ ഡാഷിന്റെ പടം...ടൈറ്റില്‍ കണ്ടപ്പൊഴെ ശ്വാസം പോയ്..."ഏപ്രില്‍ ഫൂള്‍"...ഡെങ്കി പനി പേടിച്ച് മെഡിക്കല്‍ കോളേജിന്റെ പരിസരത്തും ഈ സിനിമയെ പേടിച്ച് തമ്പാനൂരേയ്ക്കും ഒരു മാസം പോകാതിരുന്ന ഞാന്‍ അവസാനം പെട്ടു....ഒമ്പത് ഹെയര്‍ പിന്നും ഇറങ്ങുവാരുന്നോ ... കേറുവാരുന്നോ... എന്നൊന്നും ഓര്‍മ്മയില്ല...പടം തുടങ്ങി വന്നപൊഴെ നമ്മ്ടെ ബോധം പകുതി പോയി...കരയണോ...ചിരിക്കണോ...ഇറങ്ങി ഓടണോ...പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥേന്ന് പറഞ്ഞാല്‍ മതിയല്ലോ..അതിനെടേല്‍ മഠത്തില്‍ രഘു അണ്ണന്‍ ട്രാവല്‍സിലെ കിളിയണ്ണന്റെ വക ടിവിയുടെ ശബ്ദം കൂട്ടല്‍ "നിന്നെയൊക്കെ ഇപ്പ ശരിയാക്കി തരാഡാ..." എന്ന മട്ടില്‍..

സമ്മതിക്കണം എഴുതി അഭിനയിച്ച അറുബോറന്‍ ജഗദീഷിനേയും ... ആ പൊട്ടത്തരങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ബോറത്തരം ചോരാതെ പകര്‍ത്തിയെടുത്ത വിജി തമ്പിയേയും നിര്‍മ്മിച്ച എട്ട് പടവും എട്ടു നിലേല്‍ തന്നെ പൊട്ടിക്കാന്‍ സാധിച്ച സന്തോഷ് ദാമോദരനേയും....ദാമോദരാ...മോനേ....മ്‌ഹും...

ഒന്നുകില്‍ സ്വന്തമായ് ഒരു ബോധം വേണം...അതില്ല...ചെയ്യുന്നതൊക്കെ കിണ്ണന്‍ ഐറ്റങ്ങളാണെന്നാണോ ഈ പിണ്ണാക്കന്‌ തോന്നുന്നേ..ഇങ്ങോരൊക്കെ പ്രഫസര്‍ ആരുന്നെന്നൊക്കെയാ പറയുന്നെ...പിള്ളെര്‍ടെ ഭാഗ്യം...ഇതു പോലെ മൂഡ സ്വര്‍ഗത്തിലെ താമസക്കാരാണ്‌ ശരിക്കും മലയാള സിനിമയുടെ ശാപം ...കാണിക്കുന്നതൊക്കെ അസഹനീയമാണെന്ന് ഈ ചോട്ടന്റെ വീട്ടുകാര്‍ക്കെങ്കിലുമൊന്നു പറഞ്ഞു കൊടുത്തൂടെ...ഒരപേക്ഷയാണ്‌...സഹകരിക്കൂ...പ്ലീസ്...

എന്റെ നല്ലൊരു രാത്രിയെ ബലാല്‍സംഗം ചെയ്ത കശ്മലന്മാര്‍ക്ക് മാപ്പില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസുകളില്‍ മലയാള സിനിമയാല്‍ പീഡിപ്പിപ്പിക്കപ്പെടുന്ന സാധു മലയാളികള്‍ക്ക് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു....

7 comments:

ആരോമല്‍ said...

എന്റെ നല്ലൊരു രാത്രിയെ ബലാല്‍സംഗം ചെയ്ത കശ്മലന്മാര്‍ക്ക് മാപ്പില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസുകളില്‍ മലയാള സിനിമയാല്‍ പീഡിപ്പിപ്പിക്കപ്പെടുന്ന സാധു മലയാളികള്‍ക്ക് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു...

Unknown said...

ചട്ടമ്പിനാട്, ബോഡീഗാര്‍ഡ് തുടങ്ങിയ പീഡനങ്ങളാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നുള്ള യാത്രയില്‍ കിട്ടാറ്...

ഞാന്‍ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഇരിക്കും...

Anonymous said...

കല്പറ്റയില്‍ നിന്ന് തിരുവന്തോരത്തിനു വരുമ്പോള്‍ ഹെയര്‍പിന്‍ വളവു ഉണ്ടോ മാഷേ...

Anonymous said...

സ്നേഹിക്കയില്ല ഞാന്‍
നോവുമോരാത്മവിനേ...
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും

ആരോമല്‍ said...

@anony
ഒന്നല്ല ഒമ്പത് ഹെയര്‍പിന്‍ ഇറങ്ങിയാലേ താമരശേരി എത്തു എന്നാ മാഷേ ഓര്‍മ്മ...

Hussain MS said...

പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ ജീവിതം പിന്നെയും ബാക്കി !

ആരോമല്‍ said...

ഉം..ഉം..തന്നെ തന്നെ